ഖസാക്കിന്‍റെ ഇതിഹാസം: The legends of Khasak

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഖസാക്കിന്‍റെ ഇതിഹാസം’, ഒരു മുഴുനീള ഗ്രാഫിക് നോവല്‍ ചെയ്യണമെന്നു വിചാരിച്ചെങ്കിലും (കാരക്ടര്‍ ഡിസൈന്‍, സ്റ്റൈല്‍ ഒക്കെ ചെയ്തിരുന്നു) അത് പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു.

പാലക്കാടു നടന്ന ‘ഖസാക്കിന്‍റെ ഇതിഹാസം’ നാടകവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ‘ഖസാക്ക് പലത്’ എന്ന സുവനീറില്‍ നാലുപേജ് ഗ്രാഫിക് സ്റ്റോറി ചെയ്തപ്പോള്‍ വീണ്ടും തസറാക്കിലേക്ക് പോകാന്‍ തോന്നി, പോയി.